About

News Now

കോഴിക്കോട് 30 പിടികിട്ടാപുള്ളികൾ അറസ്റ്റിലായി



കോഴിക്കോട്

കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപുള്ളികൾ അറസ്റ്റിലായി. കോഴിക്കോട് സിറ്റി കമ്മീഷണർ എ.വി ജോർജിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ  സ്വപ്നിൽ മഹാജൻ്റെ  നേതൃത്വത്തിൽ  നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ്  കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്. സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 
നടക്കാവ്പോലീസ് സ്റ്റേഷനിൽ 7 പേരെയും വെള്ളയിൽ 5,  ടൗൺ 4, കുന്ദമംഗലം -3,എലത്തൂർ 3, ട്രാഫിക് - 2, ചേവായൂർ - 2, കസബ - 1 പന്നിയങ്കര - 1, മെഡിക്കൽ കോളേജ് - 1,   ബേപ്പൂർ – 1 പേരേയുമാണ് പോലീസ് സ്റ്റേഷനുകളിൽ അറസ്റ്റ്രേഖപ്പെടുത്തിയത്. തുടർന്നും ലോങ്ങ് പെൻ്റിങ് വാറണ്ട് പ്രതികൾക്കെതിരെ ഉള്ള നടപടികൾ ശക്തമാക്കുമെന്നും, വിദേശത്തുള്ള
പിടികിട്ടാപുള്ളികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചും നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.