About

News Now

കോവിഡ് നിയമലംഘനം: കോഴിക്കോട് 78 കേസുകൾ രജിസ്റ്റർ ചെയ്തു

 


കോഴിക്കോട്: 

ബോധവത്ക്കരണം വേണ്ട പോലെ ആയെങ്കിലും കോവിഡ് നിയന്ത്രണ ലംഘനങ്ങൾ ജില്ലയിൽ കുറയുന്നില്ല. ഇന്ന് 

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 78 കേസുകൾ രജിസ്റ്റർ ചെയ്തുടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും  റൂറലിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.  നഗര പരിധിയിൽ  കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 32  കേസുകളും റൂറലിൽ 40 കേസുകളുമെടുത്തു.

ഇന്നലെ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 106 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും  റൂറലിൽ 11കേസും നഗര പരിധിയിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 46 കേസുകളും റൂറലിൽ 48 കേസുകളുമെടുത്തു.