അഞ്ജാത ജീവിയുടെ ആക്രമണത്തിൽ നാൽപ്പതിൽപരം കോഴികൾ ചത്തു
നിലമ്പൂർ:
എടക്കരയിൽ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ നാൽപ്പതിൽപരം കോഴികൾ ചത്തു. മുസ്ല്യാരങ്ങാടിയിലെ തച്ചുപറമ്പൻ ഉബൈദുള്ളയുടെ വീടിനോട് ചേർന്ന കോഴിക്കൂട് തകർത്താണ് കോഴികളെ കൊന്നത്. ബുധനാഴ്ച രാവിലെ കോഴികളെ തുറന്ന് വിടാനെത്തിയപ്പോഴാണ് ഉബൈദുള്ള കോഴികളെ കൊന്ന നിലയിൽ കണ്ടത്. വലുതും ചെറുതുമായ
നാൽപ്പതിൽ കോഴികളെ കടിച്ചുകീറിയ നിലയിലാണ്. കൂടിന് സമീപത്ത് അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം മുമ്പ് പ്രദേശവാസികളായ ഷാനവാസ്, ഷുക്കൂർ എന്നിവരുടെ കോഴികളെയും സമാന രീതിയിൽ അഞ്ജാത ജീവി ആക്രമിച്ച് കൊന്നിരുന്നതായി നാട്ടുകാർ. സംഭവമറിഞ്ഞ് വെറ്ററിനറി ഡോ. ചിന്നു ചന്ദ്രൻ സ്ഥലത്തെത്തി പരിശോധന നടത്തി.