പിതാവ് മരിച്ചതിനെ തുടർന്ന് നാട്ടിലെത്തിയ യുവാവും മരിച്ചു
നാദാപുരം:
പിതാവ് മരിച്ചതിനെ തുടർന്ന് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
നാദാപുരത്തെ പത്രാമ്പത്ത് അസ്ലമാണ് (38) മരിച്ചത്. ഇക്കഴിഞ്ഞ നാലിനാണ് പിതാവ് അബ്ദുല്ല മരിച്ചതിനെ തുടർന്ന് അസ്ലം നാട്ടിലെത്തിയത്. തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരണം. അൽ ഐനിൽ നിന്നുമാണ് നാട്ടിലെത്തിയത്. മാതാവ്: പാത്തൂട്ടി. ഭാര്യ: ഇസ്മത്ത് (വാണിമേൽ). മക്കൾ: ഹംദാൻ, ഹംദ ഫാത്തിമ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഫിറോസ് (സോഫ്റ്റ് വെയർ എഞ്ചിനിയർ ന്യൂയോർക്ക്), മുബീന (പാലേരി) ജുവൈരിയ (വളയം).