ഡോ.കെ. അബ്ദുൽ അസീസിനെ ആദരിച്ചു
കൊടുവള്ളി:
ലോകാരോഗ്യ സംഘടനക്കു വേണ്ടി 'വേൾഡ് ഡാറ്റ ബേസ് ഓഫ് കോവിഡ് 19' കോവിഡ് പ്രതിരോധം സംബന്ധിച്ച ഗവേഷണ പ്രബന്ധം തയ്യാറാക്കിയ ഏഴുപേരിൽപ്പെട്ട പി.എസ്.എം.ഒ.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.അബ്ദുൽ അസീസിനെ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ 1984 ബാച്ച് കൂട്ടായ്മ ആദരിച്ചു.അബ്ദു റസാഖ് പൂളക്കൽ ഉപഹാരം നൽകി. ഡോ. പി. സോമസുന്ദരൻ പൊന്നാടയണിയിച്ചു. മുഹമ്മദ്കോയ വെണ്ണക്കാട് അധ്യക്ഷനായി. പി.അബ്ദുൽ അലി, ബഷീർ ചിരുതോട്ടത്തിൽ, പി.ടി.എ.റഷീദ്, ടി.കെ.സക്കീർ ,അബ്ദുസമദ് കൊട്ടക്കാവയൽ, റഊഫ് കൊടുവള്ളി, മൊയ്തീൻകോയ കച്ചേരിമുക്ക് എന്നിവർ സംസാരിച്ചു.
വയനാട്ടിൽ പ്രളയ സമയത്ത് വസ്ത്രം, ഭക്ഷ്യ കിറ്റ് നൽകൽ, കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റ് വിതരണം, ഉന്നത വിജയികളെ ആദരിക്കൽ, സഹപാഠിക്ക് വീട് നിർമാണം, തണൽ ഡയാലിസിസ് സെന്ററിന് ടി.വി, ഫാനുകൾ എന്നിവ നൽകിയതുൾപ്പെടെ നിരവധി സേവന പ്രവർത്തനങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.