മഴ: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെലോ അലേര്‍ട്ട്
തിരുവനന്തപുരം:
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എണാകുളം, ഇടുക്കി ജില്ലകളിലാണ് യെലോ അലേര്‍ട്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും അറബിക്കടലിലെ ന്യൂനമര്‍ദപാത്തിയും മൂലം കേരളത്തില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അറബിക്കടലില്‍ കേരളതീരം മുതല്‍ കര്‍ണാടക തീരം വരെയാണ് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നത്