ഇന്ധനവില വർദ്ധനവിനെതിരെ ജനകീയ ധർണ്ണ സംഘടിപ്പിച്ചു
താമരശ്ശേരി:
ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധമായി ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ചൊവ്വാഴ്‌ച്ച രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രതിഷേധ ധർണ നടത്തിയത്.
താമരശേരിയിൽ പഴയ സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ മുൻ എം.എൽ.എയും സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ജോർജ്ജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ആർ പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം കെ. ജമീല, എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സാദിക്ക് മുഹമ്മദ്, വി. രവീന്ദ്രൻ, ശുഹൈബ്, കെ സി വേലായുധൻ, ടി.കെ. അരവിന്ദാക്ഷൻ, എൻ.കെ സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാകലാകരൻമാരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.