About

News Now

1800 ൽ അധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും എക്സൈസ് പിടികൂടി

 


കാസര്‍ഗോഡ്: 

ലോറിയില്‍ കടത്തുകയായിരുന്ന 1800 ൽ അധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്
പിടികൂടി. ലോറി ഡ്രൈവര്‍ അറസ്റ്റിലായി. നീലേശ്വരത്താണ് സംഭവം.

1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. നീലേശ്വരത്ത് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കടത്ത് കണ്ടെത്തിയത്. ഗോവയില്‍ നിന്ന് തൃശൂരിലേക്ക് പെയിന്‍റുമായി വന്നതായിരുന്നു ലോറി. പെയിന്‍റ് പാത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും.

ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലോറി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്പിരിറ്റും മദ്യവും കടത്തുന്നതിന് ഗോവയില്‍ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ്.

തൃശൂരിലെ കൂട്ടാളികളെക്കുറിച്ചും അന്വേഷണം നടത്തും. ഇതിന് മുമ്പും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ വരും.