About

News Now

ഇന്ന് മുതൽ 5 ദിവസങ്ങൾ ബാങ്കുകൾക്ക് അവധി

 


ന്യുഡല്‍ഹി:

നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ബാങ്കുകള്‍ക്ക് 5 ദിവസം അവധി. നവംബര്‍ 3 ബുധനഴ്ച മുതല്‍ നവംബര്‍ 7 ഞായര്‍ വരെയാണ് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അവധി ചില സംസ്ഥാനങ്ങളിൽ ചില ബാങ്കുകൾക്ക് ബാധകമാകില്ല.

എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ബാങ്കുകളും അടുത്ത ആഴ്‌ച 5 ദിവസത്തേക്ക് അവധിയിലായിരിക്കും. നവംബര്‍ മാസത്തില്‍ രാജ്യത്തുടനീളം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങളില്‍ 17 ദിവസം വരെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകൾ എന്നിവ സൂചിപ്പിച്ച തീയതികളിൽ അടച്ചിടുമെന്ന് ആർബിഐ (RBI) പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നത്.

ഈ ആഴ്ചയിലെ അവധികള്‍ ഇപ്രകാരമാണ്.

നവംബര്‍ 3 - നരക ചതുര്‍ദശി - ബെംഗളൂരുവില്‍ ബാങ്കുകള്‍ക്ക് അവധി

നവംബര്‍ 4 - ദീപാവലി അമാവാസി (ലക്ഷ്മി പൂജ) / ദീപാവലി / കാളി പൂജ - ബെംഗളൂരു ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി

നവംബര്‍ 5 - ദീപാവലി (ബലി പ്രതിപദ) / വിക്രം സംവത് പുതുവത്സരം / ഗോവര്‍ദ്ധന്‍ പൂജ - അഹമ്മദാബാദ്, ബേലാപൂര്‍, ബാംഗ്ലൂര്‍, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജയ്പൂര്‍, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 6 - ഭായ് ദൂജ് / ചിത്രഗുപ്ത ജയന്തി / ലക്ഷ്മി പൂജ / ദീപാവലി / നിങ്കോള്‍ ചക്കോബ - ഗാംഗ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ, ഷിംല എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 7 - ഞായര്‍ (പ്രതിവാര അവധി).