പേഷ്യന്റ് കെയർ വി.സി. അബൂബക്കറിനെ ആദരിച്ചു
താമരശ്ശേരി:
സമൂഹനന്മക്കായി വിവിധ മേഖലകളിൽ നിശബ്ദ സേവനം ചെയ്യുന്ന വ്യക്തികൾക്ക് ജൂനിയർ ചേംബർ ഇന്റർനാഷണൽ നൽകുന്ന ഈ വർഷത്തെ സല്യൂട്ട് ദി സൈലന്റ് വർക്കർ പുരസ്കാരത്തിന് താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ തച്ചംപൊയിൽ വി.സി അബൂബക്കർ അർഹനായി. ആശുപത്രിയിൽ എത്തുന്നവരും അല്ലാത്തവരുമായ രോഗികൾക്ക് ആശ്വാസവും സഹായകരവുമായ സേവനം നൽകുന്നതാണ് അബൂബക്കറിനെ പുരസ്കാരത്തിനു അർഹനാക്കിയതെന്ന് ജെ.സി.ഐ ഭാരവാഹികൾ പറഞ്ഞു. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി ടെമ്പററി എംപ്ലോയിസ് യൂണിയൻ( എസ് ടി യു)വർക്കിംഗ് പ്രസിഡണ്ട് കൂടിയാണ് അബൂബക്കർ.
താമരശ്ശേരി വയനാട് റീജൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബൂബക്കറിനെ ജെ.സി.ഐ ഇന്ത്യ മുൻ ദേശീയ അദ്ധ്യഷൻ സന്തോഷ് കുമാർ. പി പൊന്നാടയണിയിച്ചു ആദരിച്ചു. സോൺ പ്രസിഡന്റ് രാകേഷ് മേനോൻ, ലോം പ്രസിഡന്റ് ഫസ് ല ബാനു, മറ്റ് സോൺ ഓഫീസർ മാർ എന്നിവർ പങ്കെടുത്തു.