പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ 18കാരൻ പാലക്കാട് അറസ്റ്റിൽ
പാലക്കാട്:
ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ 18കാരനെ അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ സ്വദേശി സുധീഷിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് 18കാരന് 14 വയസ്സുള്ള പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിനടുത്തെത്തി സുധീഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളും പോക്സോ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.