About

News Now

19കാരിയെ കഴുത്തറുത്ത്​ ​കൊലപ്പെടുത്തി 21കാരൻ തൂങ്ങി മരിച്ചു

 


ബംഗളൂരു

.കർണാടകയിൽ 19കാരിയെ കഴുത്തറുത്ത്​ ​കൊലപ്പെടുത്തിയ ശേഷം 21കാരനായ യുവാവ്​ ആത്മഹത്യ ചെയ്​തു. ജിഗനി സ്വദേശിനിയായ ഡി. സിഞ്​ജനയാണ് കൊല്ലപ്പെട്ടത്.​ 21കാരനായ കിഷോർ കുമാർ സിഞ്​ജനയെ വീട്ടിലെത്തി കൊല​പ്പെടുത്തിയ ശേഷം അതേ മുറിയിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.

സ്വകാര്യ കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്​ സിഞ്​ജന. ഒറ്റമകളാണ്​ സിഞ്​ജന. പിതാവ്​ ദോദയ്യ പ്രദേശത്തുതന്നെ ഹാർഡ്​വെയർ കട നടത്തിവരികയാണ്​. കിഷോർ കുമാർ പ്രദേശത്തെ ഒരു​ ഗോഡൗണിലെ ഡ്രൈവറാണ്​. സിഞ്​ജനയുടെ മാതാപിതാക്കൾ പുറത്തുപോയ സമയത്താണ്​​ സംഭവം. വൈകിട്ട്​ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സിഞ്​ജന. കഴുത്തറുത്തായിരുന്നു കൊലപാതകം. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കിഷോർ. സിഞ്ജന പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്​ കൊലപാതകം നടന്നതെന്ന്​ പൊലീസ്.