About

News Now

മൊബൈൽ ഫോൺ മോഷ്ടാക്കൾ 24 മണിക്കൂറിനുള്ളിൽ പിടിയിലായി

 


കോഴിക്കോട്: 

പാളയത്തെ ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരൻ്റെ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു പേരെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ.

സബ്ബ് ഇൻസ്പെക്ടർ അഭിഷേക് എസ്.ൻ്റെ നേതൃത്വത്തിൽ കസബ പോലീസാണ് മോഷ്ടാക്കളെ പിടികൂടിയത്. പാവങ്ങാട് പുതിയങ്ങാടി സീതാലയം രതീഷ്(36),  പുതുപ്പാടി ഈങ്ങാപ്പുഴ പീടിക കുന്നുമ്മൽ സഫ്നാസ്(3l) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. മോഷണം നടന്ന് പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ പിടികൂടുകയുമായിരുന്നു. ഇവരിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എസ്. അഭിഷേക്, സി.പി.ഒ മാരായ എം. മുനീർ, മുഹമ്മദ് സക്കറിയ, ടി.കെ. വിഷ്ണു പ്രഭ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.