About

News Now

ദേശീയ സീനിയർ വനിതാ ഫുട്ബാൾ ചാംപ്യൻഷിപ്പിന് കോഴിക്കോട് കിക്കോഫ്

 

കോഴിക്കോട്: 

കാൽപന്തുകളിൽ വനിതകളുടെ തിളക്കം. ദേശീയ സീനിയർ വനിതാ ഫുട്ബാൾ ചാംപ്യൻഷിപ്പിന് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ്  സ്റ്റേഡിയത്തിൽ തുടക്കമായി. ചാംപ്യൻഷിപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. 

 ഉദ്ഘാടന മത്സരത്തിൽ മധ്യപ്രദേശ് ഒന്നിനെതിരെ 4 ഗോളുകൾക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി ദേശീയ സീനിയർ വനിതാ ഫുട്ബാളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡിഷ എതിരില്ലാത്ത 9 ഗോളുകൾക്ക് ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തിൽ ഹരിയാന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗുജറാത്തിനെ പരാജയപ്പെടുത്തി.


ദേശീയ സീനിയർ വനിതാ ഫുട്ബാളിൽ കേരളത്തിന് ആദ്യ മത്സരത്തിൽ പരാജയം.   കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിസോറം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളത്തെ പരാജയപ്പെടുത്തിയത്. 

കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്ത് നാളെ രാവിലെ 9.30ന് നടക്കുന്ന മത്സരത്തിൽ അരുണാചൽ പ്രദേശ് മഹാരാഷ്ട്രയെയും 2.30 ന് നടക്കുന്ന മത്സരത്തിൽ ജമ്മു കാശ്മീർ , സിക്കീമിനേയും നേരിടും. മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ നാളെ രാവിലെ 9.30ന് തമിഴ്നാട്, തെലുങ്കാനയെയും 2.30 ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് പശ്ചിമ ബംഗാളിനേയും നേരിടും.