About

News Now

മഴ: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേട്ട്. നാളെയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് കൂടുതൽ ശക്തമാകും. തുടർന്നുള്ള ദിവസങ്ങളിൽ ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേയ്ക്ക് പ്രവേശിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരളാ തീരത്ത് 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.