യു.ഡി.എഫ് ജനപ്രതിനിധികൾ പോലീസ് സ്റ്റേഷൻ ധർണ്ണ നടത്തി
താമരശ്ശേരി:
പുതുപ്പാടി ചെമ്മരംപറ്റയിൽ നിന്നും മരം മുറിച്ച് കടത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാൻ പോലീസ് അനാസ്ഥ കാണിക്കുന്നെന്ന് ആരോപിച്ച് പുതുപ്പാടിയിലെ യു.ഡി.എഫ് ജനപ്രതിനിധികൾ താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷക്കുട്ടി സുൽത്താൻ അധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി വി കെ ഹുസൈൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി.
പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ആയിഷ ബീവി, സിന്ധു ജോയി, ബിജു തോമസ്, കൊടുവള്ളി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി സുനീർ,ബ്ലോക്ക് മെമ്പർ ബുഷറ ഷാഫി, പഞ്ചായത്ത് മെമ്പർമാരായ ഷിജു ഐസക്ക്, ബീന തങ്കച്ചൻ, ഷംസു കുനിയിൽ, റംല അസീസ്, രാധ ടീച്ചർ, മോളി ആന്റോ, ജാസിൽ. എം.കെ, അമൽ രാജ് എന്നിവരും യു.ഡി.എഫ് നേതാക്കളായ ജോർജ് മങ്ങാട്ടിൽ, മിൽമ ജോർജ്ജ്, ബിജു താനിക്കാകുഴി, ഷാഫി വളഞ്ഞപാറ, സന്തോഷ് മാളിയേക്കൽ, പി.കെ മുഹമ്മദലി, തുടങ്ങിയവർ പങ്കെടുത്തു.