About

News Now

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

 


തിരുവനന്തപുരം:

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ (നവംബര്‍ 25) ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മലയോര മേഖലകളില്‍ യെല്ലോ അലര്‍ട്ട് ആണെങ്കിലും ഒറ്റപ്പെട്ട കനത്ത മഴയായതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് സൂചന. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ മദ്ധ്യ കിഴക്കന്‍ അറബിക്കടല്‍ ഭാഗത്താണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ അന്റമാന്‍ കടലിന് സമീപത്തും ചക്രവാത ചുഴിയുണ്ടെങ്കിലും ഇവ കേരളത്തിന് അത്ര പ്രശ്നമുണ്ടാക്കിയേക്കില്ലെന്നാണ്  സൂചനകള്‍. ഇവയുടെ സാന്നിദ്ധ്യത്താല്‍ ആന്ധ്ര, തമിഴ്നാട് തീരത്തി കനത്ത മഴയും വെളളപ്പൊക്കവുമാണുണ്ടായിരുന്നത്. ആന്ധ്രയില്‍ നിലവില്‍ ഇപ്പോഴും പ്രളയസമാനമായ സാഹചര്യമാണ്.