About

News Now

വീട്ടമ്മയെ പീഡിപ്പിച്ച് ദുബായിലേക്ക് കടന്ന കാസർഗോഡ് സ്വദേശി അറസ്റ്റിൽ

 


ദുബായ്:

പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച കാസർഗോഡ് സ്വദേശിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്താണ് അറസ്റ്റിലായത്. 2018ൽ വീട്ടമ്മയെ പീഡിപ്പിച്ച് പണം കവർന്ന് വിദേശത്തേക്ക് കടന്ന ഇയാളെ  യുഎഇ പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് ഡൽഹിയിൽ എത്തിച്ച മുസഫറലിയെ ഹൊസ്ദൂർഗ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള ഇന്റർനാഷനൽ ഇൻവെസ്റ്റിഗേഷൻ കോഡിനേഷൻ ടീമാണ് മുസഫറലിക്കെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചത്.