About

News Now

സ്വകാര്യ വ്യക്തിയുടെ ഭൂമിക്ക് സംരക്ഷണഭിത്തി : എൻ.എച്ച്. അസി.എൻജിനിയർക്കും ഓവർസിയർക്കും സസ്പെൻഷൻ

 


കൽപ്പറ്റ:

ദേശീയപാത 766 ൻ്റെ ഓരത്ത് മണ്ണിടി ച്ചിൽ തടയുന്നതിന്റെ മറവിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിക്ക് സംരക്ഷണഭിത്തി കെട്ടിയ സംഭവത്തിൽ അസിസ്റ്റന്റ് എൻജി നീയർക്കും ഓവർസീയർക്കും സസ്പെൻഷൻ. കൊടുവള്ളി എൻ.എച്ച്.അസി. എൻജിനിയർ ഷമോജ്, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ എം.പി. ബഷീർ എന്നിവരെയാണ് പൊതുമരാമത്ത് വകുപ്പ് ജോയൻ്റ്  സെക്രട്ടറി ശ്രീരാം സാം ബിവറാവു സസ്പെൻഡ് ചെയ്തത്. ലക്കിടിയിൽ വ്യവസായ ഗ്രൂപ്പിൻ്റെ ഉടമസ്ഥതതയിലുള്ള വസ്തുവിൻ്റെ മുന്നിലായിരുന്നു നിർമാണം. പുരയിടം സംരക്ഷിക്കുന്നരീതിയിൽ  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംരക്ഷണഭിത്തി കെട്ടി  ദേശീയപാതയേടത്തുനിന്ന് നീക്കുന്ന മണ്ണ് ഉപയോഗിച്ച് വ്യവസായിയുടെ മറ്റൊരു ഭൂമി നികത്തുകയും ചെയ്തു.

 വ്യവസായി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് മണ്ണ് നീക്കിയ സംഭവത്തിൽ 2011ൽ വൈത്തിരി പൊലീസ് കേസെടുത്തിരുന്നു. വഴിവിട്ടു സഹായിച്ച് സർക്കാരിന് ലക്ഷങ്ങളുടെ നഷ്ട മുണ്ടാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പിഡബ്ല്യ.ഡി., വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.