About

News Now

മരം മുറിച്ച് കടത്തി: പുതുപ്പാടി യു.ഡി.എഫ്. ജനപ്രതിനിധികളുടെ പോലീസ് സ്റ്റേഷൻ ധർണ 24 ന്

 

താമരശ്ശേരി:

പുതുപ്പാടി ഗ്രാമപഞ്ചായത്ത് വ്യവസായ വികസന കേന്ദ്രം സ്ഥാപിക്കാൻ ചെമ്മരംപറ്റയിലൽ വാങ്ങിയ ഒരു ഏക്കർ സ്ഥലത്തുള്ള നൂറുകണക്കിന് മരങ്ങൾ മുറിച്ചു മാറ്റുകയും ലക്ഷകണക്കിന് രൂപ വിലയുള്ള പകുതിയോളം മരങ്ങൾ കടത്തികൊണ്ട് പോവുകയും ചെയ്തിട്ട് ഒരു വർഷം പൂർത്തിയായിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ താമരശ്ശേരി പോലീസ് വൈമുഖ്യം കാണിക്കുകയാണെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസീർ പോത്താറ്റിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

ഗ്രാമപഞ്ചായത്തിന്റെ പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും നാളിതുവരെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്.  ഭരണ സമിതിയിലെ ചില ജനപ്രതിനിധികൾക്ക് ഈ മരം കൊള്ളയിൽ പങ്കുണ്ട് എന്ന് സംശയിക്കുകയാണ്. കേസ് അട്ടിമറിക്കാൻ ഭരണ സ്വാധീനം ഉപയോഗിച്ചുള്ള നടപടി പോലീസിന്റെ ഭാഗത്തുനിന്ന് അവസാനിപ്പിക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ  ആവശ്യം ഉന്നയിച്ച്  പുതുപ്പാടിയിലെ യു.ഡി.എഫ് ജനപ്രതിനിധികൾ 24 ന് രാവിലെ 10.30 ന് താമരശ്ശേരി പോലീസ് സ്‌റ്റേഷൻ ധർണ നടത്തും.

 ധർണ്ണ കൊടുവള്ളി എം.എൽ.എ. ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് തലത്തിലെ ജനപ്രതിനിധികൾ  ധർണ്ണയിൽ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ബിജു തോമസ് അംഗങ്ങളായ ഷിൻജോ തൈക്കൽ, ഷിജു ഐസക്, ഷംസു കുനിയിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

https://www.facebook.com/1998153590405498/videos/579524589997234/

ലിങ്ക് ക്ലിക്ക് ചെയ്താൽ വാർത്താ സമ്മേളനം കാണാം  ∆