About

News Now

ഖുര്‍ആന്‍ മനപ്പാഠമാക്കിയവരെ ആദരിച്ചു


 പൂനൂര്‍: 

കോളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ (ഐ.ക്യു.എസ്.ആര്‍) പ്രവര്‍ത്തിക്കുന്ന തദ്‌രീബു ഹിഫ്‌ളില്‍ ഖുര്‍ആന്‍ ആദ്യ ബാച്ചിന്റെ ബിരുദദാനം നടന്നു. വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദ ദാന- ആദരിക്കല്‍ ചടങ്ങ് ഖുര്‍ആന്‍ പണ്ഡിതന്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. 

പാരായണ നിയമങ്ങളോടെ ഖുര്‍ആന്‍ സമ്പൂര്‍ണമായി മനപ്പാഠമാക്കിയ രണ്ടു പേരെ പ്രമുഖ പണ്ഡിതന്‍ എം മുഹമ്മദ് മദനി ആദരിച്ചു. ആദ്യ ബാച്ചിലെ റയ്യാന്‍ മണലൊടി, അബിന്‍ ഷാരൂഖ് എന്നീ വിദ്യാര്‍ഥികളാണ്  ഖുര്‍ആന്‍ സമ്പൂര്‍ണമായി ഹൃദിസ്ഥമാക്കിയത്.

രണ്ടാമത് ബാച്ചില്‍ കൂടുതല്‍ ഖുര്‍ആന്‍ ഭാഗം മനപ്പാഠമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു. ഐ ക്യു എസ് ആര്‍ ചെയര്‍മാന്‍ എ വി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷനായി. മുഹമ്മദ് ഷാനിദ്, അമന്‍ ശാദി, ഹാദി മുഹമ്മദ്, നാജിഹ് നസീം, നജീഹ് റഷീദ് എന്നിവര്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. ഒന്നും രണ്ടും ബാച്ചിലെ വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. നൗഷാദ് കാക്കവയല്‍ സ്വാഗതവും ഉസ്താദ് യാസര്‍ അറഫാത്ത് നന്ദിയും പറഞ്ഞു.