About

News Now

അബ്രഹാം കുഴുമ്പിൽ വീണ്ടും കേരള കോൺഗ്രസിൽ


 താമരശ്ശേരി: 

കേരള കോൺഗ്രസ് വിട്ട് ജനതാദൾ യുനൈറ്റഡിൽ ചേക്കറിയ അബ്രഹാം കുഴുമ്പിൽ വീണ്ടും കേരള കോൺഗ്രസിൽ തിരിച്ചെത്തി. ഡിസംബർ 29 ന്  കോഴിക്കോട്  നടക്കുന്ന ലയന സമ്മേളനത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ.  ഉൾപ്പെടെയുള്ള നേതാക്കൾ  പങ്കെടുക്കുമെന്ന് അബ്രഹാം കുഴുമ്പിലും കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.എം. ജോർജ്ജും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിൻ്റെ മലബാറിൽ നിന്നുള്ള ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്ന അബ്രഹാം കുഴുമ്പിൽ. ആയിരത്തിന് അടുത്ത് പ്രവർത്തകർ അണിനിക്കുന്ന ലയന സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, മോൻസ് ജോസഫ് എം.എൽ.എ, മുൻ എം.പി. മാരായ ഫ്രാൻസീസ് ജോർജ്, ജോയി അബ്രഹാം തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ജോർജ്ജ് മങ്ങാട്ടിൽ, രാജീവ് തോമസ്, അഡ്വ. എ.ടി. രാജു, ടി.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.