ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഓമശ്ശേരി:
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
ഓമശ്ശേരി പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പ് തിരുവമ്പാടി - ഓമശ്ശേരി റോഡിൽ ബൈക്കപകടത്തിൽ പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുവമ്പാടിയിലെ 'മൊബൈൽ മാർട്ട്' സ്ഥാപനത്തിന്റെ ഉടമ റാഫിയുടെ സഹോദരനാണ് മരിച്ച റഹീസ്.