About

News Now

ഹർനാസ് സന്ധു വിശ്വസുന്ദരി: നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ഇന്ത്യക്കാരി

 


ഇസ്രായേലിൽ നടന്ന മിസ് യൂണിവേഴ്സ് 2021 മത്സരത്തിൽ, നടിയും മോഡലുമായ ഹർനാസ് കൗർ സന്ധു വിശ്വസുന്ദരിയായി.

 മത്സര വിജയിയായി ഇന്ത്യക്കാരിയെ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ അഭിമാനം ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിൽ എത്തി.  ഹർനാസിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെ സെക്കൻഡ് റണ്ണറപ്പും പരാഗ്വേയുടെ നാദിയ ഫെരേര ഫസ്റ്റ് റണ്ണറപ്പുമായി പ്രഖ്യാപിക്കപ്പെട്ടു. പരിപാടിയുടെ 70-ാം പതിപ്പിലായിരുന്നു നേട്ടം.


 പഞ്ചാബ് സ്വദേശിനിയാണ് ഈ ഇരുപത്തിയൊന്നുകാരി. 21 വർഷത്തിനു ശേഷമാണ് വിശ്വ സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്.  രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. അതിനു മുന്‍പ് 1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്.

നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.

മിസ് യൂണിവേഴ്സ് 2021 മത്സരത്തിൻ്റെ കിരീടധാരണം വീഡിയോ താഴെ


മിസ് യൂണിവേഴ്സ് 2021 മത്സരത്തിൻ്റെ വീഡിയോ താഴെ