About

News Now

സി. മോയിൻകുട്ടി അനുസ്മരണം 22 ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

 


താമരശ്ശേരി: 

മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന സി. മോയിൻകുട്ടിയുടെ അനുസ്മരണം 22 ന് രാവിലെ പത്തിന് പുതുപ്പാടി വെസ്റ്റ് കൈത പൊയിൽ ലിസ്സ കോളേജ് ഓഡിറ്റോറിയത്തിൽ രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ, ഫാദർ ജോസ് മേലേട്ട്കൊച്ചിയിൽ തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി നേതാക്കൾ. പരിപാടിലേക്കുള്ള പ്രവേശനം നിയന്ത്രണ വിധേയമായിരിക്കും. വാർത്താ സമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ് സി.കെ. കാസിം, യു.ഡി.എഫ് പുതുപ്പാടി പഞ്ചായത്ത് ചെയർമാൻ അഡ്വ. പി.സി. നജീബ്. കൺവീനർ ബിജു താന്നിക്കാക്കുഴി, ഷാഫി വളഞ്ഞപ്പാറ എന്നിവർ പങ്കെടുത്തു.