About

News Now

ജനജാഗരണ ആഭിയാൻ പദയാത്ര നടത്തി

 


താമരശ്ശേരി: 

എം.കെ. രാഘവൻ എം.പി നയിച്ച ജനജാഗരണ ആഭിയാൻ പദയാത്ര നടത്തി.

കൊടുവള്ളിയിൽ നിന്നും ആരംഭിച്ച പദയാത്ര താമരശ്ശേരിയിൽ സമാപിച്ചു. അമിതമായ നാണ്യപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരെ എ.ഐ.സി.സി യുടെ നിർദ്ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പരിപാടി അനുസരിച്ച് കൊടുവള്ളി നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്.

കൊടുവള്ളിയിൽ പദയാത്ര രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം നടത്തേണ്ടുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഇല്ലാതാക്കുന്ന ബി.ജെ.പിക്കെതിരെയാണ് പോരാട്ടം. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന മുടിയനായ പുത്രനായി മോദി മാറിയതായും എം.പി. ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. 

താമരശ്ശേരിയിൽ നടന്ന പദയാത്ര സമാപനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്ന ഭരണമാണ് കേന്ദ്രത്തിലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വിഭജിക്കാൻ നോക്കുകയാണ്. സർവ്വസൈനാധിപൻ ഉൾപ്പെടെയുള്ളവരു മരണത്തിൽ വരെ ദുരൂഹതയുണ്ടെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

 പരിപാടിയിൽ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം ജനറൽ സെക്രട്ടറിമാരായ കെ.കെ. അബ്രാഹാം, ആര്യാടൻ ഷൗക്കത്ത് അഡ്വ പി.എം.നിയാസ്, മുൻ ഡി.സി.സി പ്രസിഡണ്ട് കെ.സി . അബു, , അഡ്വ. ജയന്ത് , കെ.എം. അഭിജിത്ത് , എൻ.സുബ്രഹ്മണ്യൻ,കെ.പി.സി.സി. അംഗം എ. അരവിന്ദൻ, പി.സി. ഹബീബ് തമ്പി ഭരതൻ മാസ്റ്റർ, പി. ഗിരീഷ് കുമാർ,

 തുടങ്ങിയ  നേതാക്കൾ പങ്കെടുത്തു. ഏഴു പഞ്ചായത്തുകളിൽ നിന്നായി 1500 ൽ പരം കോൺഗ്രസ് പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തു.