About

News Now

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ച് നടൻ ദിലീപ്


 കൊച്ചി: 

സിനിമനടിയെ ആക്രമിച്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള  ഹര്‍ജി നടൻ ദിലീപ് പിന്‍വലിച്ചു. വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ദിലീപ് ഹര്‍ജി പിന്‍വലിച്ചത്. കേസില്‍ 200ല്‍ അധികം സാക്ഷികളെ ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് അറിയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ദിലീപ് പിന്‍വലിച്ചിരിക്കുന്നത്.