About

News Now

കോഴിക്കോട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


കോഴിക്കോട്:

കോഴിക്കോട് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി  സായൂജാണ് (23)

ഭട്ട് റോഡ് ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടത്.

കടലില്‍ പോയ ബോള്‍ എടുക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കടലില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.