ഐശ്യര്യ റായിയ്ക്ക് ഇഡി നോട്ടീസ്
ഡൽഹി:
ചലച്ചിത്ര താരം ഐശ്യര്യ റായിയ്ക്ക് എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റിൻ്റെ (ഇ.ഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമേന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പനാമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഐശ്വര്യ റായ് ഇന്ന് ദല്‍ഹിയിലെ ലോക്‌നായക് ഭവനില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പനാമ പേപ്പർ എന്നത്.