About

News Now

ഹെലികോപ്റ്റര്‍ അപകടം: കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

 


കുനൂർ:

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. രാത്രിയോടെ ആണ് ശേഷിക്കുന്ന നാല് പേരുടെയും ഡിഎന്‍എ പരിശോധന ഫലം ലഭിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഭാഗമാകുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തില്‍ കൊല്ലപ്പെട്ട 13 പേരില്‍ നാല് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ ഉണ്ടായിരുന്നത്. രാത്രി പത്ത് മണിയോടെ ആണ് ഇവരുടെ ഡിഎന്‍എ പരിശോധന ഫലങ്ങള്‍ പുറത്ത് വന്നത്. ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹവില്‍ദാര്‍ സത്പാല്‍ റായ്, ലാന്‍സ് നായിക് ഗുര്‍സേവക് സിംഗ്, ലാന്‍സ് നായിക് ജിതേന്ദ്ര കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.