ഇൻസ്പയർ അവാർഡ് മികവിൽ കൊടുവള്ളി ജി.എച്ച്.എസ്.എസ്.
കൊടുവള്ളി:
കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ ശാസ്ത്ര രംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഇൻസ്പയർ അവാർഡിന് കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം. അഭിജാത്, എഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ത്വാഹാ പീലിപ്പുറം എന്നിവർ അർഹരായി. 10,000 രൂപയാണ് അവാർഡ് തുക. ശബ്ദവും രക്തസമ്മർദ്ദവും പിടിച്ചെടുത്ത് പ്രവർത്തിക്കുന്ന നൂതന ഇൻഫ്രാറെഡ് തെർമോമീറ്ററും പൾസ് ഓക്സിമീറ്ററും അടങ്ങിയ ഒരു ഉപകരണം നിർമിക്കുന്ന ഒരു ആശയമാണ് അഭിജാതിനെ അവാർഡിന് അർഹനാക്കിയത്. തെരുവ് വിളക്കുകളുടെ ഓട്ടോമാറ്റിക് നിയന്ത്രണവും തകരാർ കണ്ടെത്തലും എന്ന ഒരു ആശയമാണ് ത്വാഹയെ അവാർഡിനർഹനാക്കിയത്. കൊടുവള്ളി മാതൃഭൂമി ലേഖകൻ എം. അനിൽകുമാറിൻ്റെയും കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വി.മിനിയുടെയും മകനാണ് അഭിജാത്. പെരിന്തൽമണ്ണ എം.ഇ.എ. എൻജിനിയറിങ് കോളേജ് അസി.പ്രൊഫസറും മാനിപുരം സ്വദേശിയുമായ പി. മുസ്തഫയുടെയും കാരന്തൂർ മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എം.പി.ഷംനയുടെയും മകനാണ് മുഹമ്മദ് ത്വാഹ.