About

News Now

'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയിൻ; രാത്രി നടത്തം സംഘടിപ്പിച്ചു


മുക്കം:

മുക്കം നഗരസഭയുടെയും ആഭിമുഖ്യത്തിൽ 'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയിനിന്റെ ഭാഗമായി   രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വനിത ശിശുവികസന വകുപ്പിൻ്റെയും ഐ സി ഡി എസ് കുന്ദമംഗലം പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദിനി പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം അഡിഷണൽ ശിശുവികസന പദ്ധതി ഓഫീസർ അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. മണാശ്ശേരിയിൽ നിന്നും ആരംഭിച്ച് മുക്കം പാലത്തിനു സമീപം  ദീപം തെളിയിച്ച് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലി പരിപാടി അവസാനിച്ചു.

ഐ സി ഡി എസ് സൂപ്പർവൈസർ റീജ ടി.പി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രജിതാ പ്രദീപ്, നഗരസഭ കൗൺസിലർമാരായ ബിന്ദു, രജനി, വിജുന മോഹനൻ, വസന്ത കെ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, മഹിളാ സംഘടന പ്രതിനിധികൾ, റെസിഡൻഷ്യൽ അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയർ  പങ്കെടുത്തു.