About

News Now

കൂപ്പായക്കോട് പാലം പ്രവൃത്തി:ഗതാഗതം നിരോധിച്ചു


താമരശ്ശേരി: 

ഈങ്ങാപ്പുഴ - കോടഞ്ചേരി റോഡില്‍ കൂപ്പായക്കോട് പാലം പുതുക്കിപ്പണിയുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ഈങ്ങാപ്പുഴയില്‍ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്പരപ്പറ്റ കൈപ്പുറം വഴിയോ മലപുറത്ത് നിന്ന് തെയ്യപ്പാറ വഴിയോ പോകണം. കോടഞ്ചേരിയില്‍ നിന്നും ഈങ്ങാപ്പുഴയിലേക്ക് വരുന്ന വാഹനങ്ങള്‍ കണ്ണോത്ത് നിന്ന് കൈപ്പുറം വഴിയോ തെയ്യപ്പാറ വഴിയോ തിരിഞ്ഞ് പോകണം.