താമരശ്ശേരി ചുരത്തിൽ ടിപ്പർ മറിഞ്ഞ് മണിക്കൂറുകൾ ഗതാഗത ഭാഗീകമായി തടസ്സപ്പെട്ടു
പുതുപ്പാടി:
താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ വയനാടിൽ നിന്നും വന്ന ടിപ്പർ ലോറി മറിഞ്ഞ് ദേശീയ പാതയിൽ മണിക്കൂറുകൾ ഗതാഗത ഭാഗീകമായി തടസ്സപ്പെട്ടു. പുലർച്ചെ 4.30 ഓടെയാണ് ടിപ്പർ ലോറി മറിഞ്ഞത്. തലയ്ക്ക് പരിക്കേറ്റ ലോറി ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. വൺവേയായാണ് വാഹനങ്ങൾ പിന്നീട് സർവീസ് നടത്തിയത്. ക്രെയിൻ ഉപയോഗി ലോറി ഉയർത്തി മാറ്റി രാവിലെ 8.20 ഓടെയാണ് വാഹനഗതാഗതം പൂർണ്ണമായി പുന:സ്ഥാപിച്ചത്.