കുറ്റിപ്പുറത്ത് 63 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ടു പേർ അറസ്റ്റിൽ
മലപ്പുറം:
കുറ്റിപ്പുറത്ത് നിന്നും കുഴൽപണവുമായി രണ്ടു വേങ്ങര സ്വദേശികൾ അറസ്റ്റിൽ. വേങ്ങര ചണ്ണയിൽ സ്വദേശി എടക്കണ്ടൻ സഹീർ (26), വേങ്ങര ചേറൂർ സ്വദേശി ഉത്തൻകാര്യപുറത്ത് സമീർ (24) എന്നിവരേയാണ് കുറ്റിപ്പുറം പൊലിസ് പിടികൂടിയത്. ഇവരിൽ നിന്ന് 63 ലക്ഷത്തിന്റെ കുഴൽ പണമാണ് പിടിച്ചെടുത്തത്. ജില്ലാ പൊലിസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്.പി ബെന്നിയുടെ നിർദേശത്തെ തുടർന്ന് കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേഖലയിലെ നേതൃത്വത്തിൽ കുറ്റിപ്പുറം പാലത്തിന് മുകളിൽ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി സംഘം പിടിയിലായത്. കാറിനകത്ത് പ്രത്യേക തയാറാക്കിയ രഹസ്യ അറക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. വേങ്ങരയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ് സിവിൽ പൊലിസ് ഓഫീസർമാരായ രാജേഷ്, ജയപ്രകാശ്, സുമേഷ് പാണ്ടിക്കാട്, കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിലെ മുഹമ്മദ് അഷ്റഫ്, അനീഷ് എന്നിവരും കരിപ്പൂർ പൊലിസ് സ്റ്റേഷനിലെ സിറാജുദ്ദീനും എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.