About

News Now

തിരുവനന്തപുരത്തെ 26-ാമത് രാജ്യാന്തര ചലച്ചിത്രമേള മാറ്റിവെച്ചു

 

തിരുവനന്തപുരം:

സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഫെബ്രുവരി 4 മുതൽ 11 വരെ തിരുവനന്തപുരത്ത്   നടത്താനിരുന്ന 26 മത് രാജ്യാന്തര ചലച്ചിത്ര മേള നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചു മാറ്റി വച്ചതായി അക്കാദമി ചെയർമാൻ രഞ്ജിത് അറിയിച്ചു.. കോവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നതനുസരിച്ച് മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.