About

News Now

മുന്‍കരുതലുകള്‍ എടുത്തിട്ടും ഞാന്‍ ഒമൈക്രോണ്‍ ബാധിതയായതായി ശോഭന


ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍…. മുന്‍കരുതലുകള്‍ എടുത്തിട്ടും ഞാന്‍ ഒമൈക്രോണ്‍ ബാധിതയിയാരിക്കുന്നുവെന്ന് വെളിപ്പെടുത്തി നടി ശോഭന.  ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശോഭന ഒമിക്രോൺ ബാധിതയായതായി അറിയിച്ചത്.

ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍…. മുന്‍കരുതലുകള്‍ എടുത്തിട്ടും ഞാന്‍ ഒമൈക്രോണ്‍ ബാധിതയിയാരിക്കുന്നു… സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദന -അത് ആദ്യ ദിവസം മാത്രമായിരുന്നു! എല്ലാ ദിവസവും എന്റെ ലക്ഷണങ്ങള്‍ വളരെ കുറയുന്നു….എന്റെ രണ്ട് വാക്‌സിനുകളും എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്, കാരണം ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.നിങ്ങള്‍ ഇതിനകം അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ മറ്റെല്ലാവരോടും ഇത് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു….ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു,” ശോഭനയുടെ ഇൻസ്റ്റാംഗ്രാം പോസ്റ്റില്‍ പറയുന്നത്.