About

News Now

കോഴിക്കോട് സ്വദേശിയായ വിമാനയാത്രക്കാരനിൽ നിന്നും 1845 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി

 

കോഴിക്കോട്: 

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1845 ഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശനിയാഴ്ച രാവിലെ  കോഴിക്കോട് കരിപ്പൂരിൽ എത്തിച്ചേർന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്സ് 356 വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു പാക്കറ്റുകളായി സ്വർണമിശ്രിതം  വെച്ചിരുന്നത്. വേര്തിരിച്ചെടുത്തപ്പോൾ 1574 ഗ്രാം 24 കാരറ്റ് സ്വർണം ലഭിക്കുകയുണ്ടായി. വിപണിയിൽ ഇതിനു ഏകദേശം 78 ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തെ കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. ജോയിന്റ് കമ്മീഷണർ മനീഷ് വിജയ്, അസിസ്റ്റൻറ് കമ്മീഷണർ സിനോയ് കെ മാത്യു എന്നിവരുടെ നിർദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രകാശ് എം, ഇൻസ്പെക്ടർമാരായ പ്രതീഷ് എം,. കപിൽ സുരിര, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എം എന്നിവർ ചേർന്നാണ് സ്വർണം കണ്ടെടുത്തത്.