About

News Now

മടത്തുംപൊയിൽ ഡയാലിസിസ് സെൻ്ററിൻ്റെ ഉന്നമനത്തിനായി ബിരിയാണി ചലഞ്ച് 22 ന്

 

പൂനൂർ

പൂനൂർ മടത്തുംപൊയിൽ ഡയാലിസിസ് സെൻ്റർ വൃക്ക രോഗികളായ അനേകം പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊണ്ട് രോഗികൾക്കും ആശ്രിതർക്കും വലിയ ആശ്വാസമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

ദിനേന മുപ്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ഓരോ മാസവും  4 ലക്ഷം രൂപ ആവശ്യമായി വരുന്നുണ്ട്. ദൈനം ദിന പ്രവർത്തനങ്ങൾ സുഖമമായി മുന്നോട്ടു കൊണ്ട് പോകുവാൻ ഉദ്ദേശിച്ച്  രൂപീകൃതമായ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ  ഫെബ്രുവരി  22 ന് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയാണ്. ചലഞ്ചിന് ആവശ്യമായ വിഭവങ്ങൾ സമാഹരിക്കുന്നതിനും  ആവശ്യമായ എണ്ണം ബിരിയാണി ഓർഡറുകൾ സ്വീകരിച്ചും  ഈ കാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് ചെയർമാൻ മുജീബ് പൂനൂരും കൺവീനർ യു.കെ. ബാവയും മാനേജർ കെ.പി. അബ്ദുൽ ഹകീം മുസ്‌ലിയാർ  കാപ്പാട് എന്നിവർ അറിയിച്ചു. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8139001217, 9656711325, 9061182959, 9656711325