രാജ്യസുരക്ഷ:54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി:
രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ 54 ചൈനീസ് ആപ്പുകൾ നിരോധിച്ചെന്ന് കേന്ദ്രസർക്കാർ. ഈ ആപ്പുകൾ തടയാൻ ഗൂഗിൾ പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയതായും അധികൃതർ. വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐ.ടി മന്ത്രാലയം
ബ്യൂട്ടി ക്യാമറ സ്വീറ്റ് സെൽഫി, ബ്യൂട്ടി ക്യാമറ സെൽഫി, ആപ്പ് ലോക്ക്,
ക്യാംകാർഡ് ഫോർ സെയിൽസ് ഇഎൻടി, ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്, ഇക്കുലൈസർ & ബാസ് ബൂസ്റ്റർ,
വിവ വീഡിയോ എഡിറ്റർ, ടെൻസന്റ് സ്‌ക്രയവർ, ഓൻ മോജി ചെസ്, ഓൻമോജി അരീന, ഡുവൽ സ്‌പേയ്‌സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്.