About

News Now

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ യുടെ 'ഹൃദയപൂർവ്വം' പ്രഭാത ഭക്ഷണ വിതരണ പദ്ധതിയ്ക്ക് തുടക്കം

 


താമരശ്ശേരി:

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആരംഭിച്ച 'ഹൃദയപൂർവ്വം' പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വസീഫ് നിർവഹിച്ചു.

ബ്ലോക്ക് സെക്രട്ടറി ടി. മഹറൂഫ്, പ്രസിഡന്റ് വി. ലിജു,ജില്ലാ കമ്മറ്റി അംഗം പി.വി. അമൃത, ജോ:സെക്രട്ടറി എൻ.കെ ബിജീഷ്, വൈസ് പ്രസിഡന്റ് നഫീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ്, മുഹമ്മദ് സിനാൻ, സിറാജ് പി.എം, ബ്ലോക്ക് കമ്മറ്റി അംഗം ശുഹൈബ്, താമരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി ശ്രീബിൻ, പ്രസിഡന്റ് പി.കെ. വിജിത്, മേഖലാ കമ്മറ്റി അംഗങ്ങളായ നാസിയ, അർജുൻ, അവിന, നവാസ്‌, അഖിൽ, അക്ഷയ്, അമൽ, അഭിജാത്, രജനി, വിജിത എന്നിവർ പങ്കെടുത്തു.