About

News Now

സൂര്യാഘാതം: തൊഴില്‍ സമയം പുനക്രമീകരിച്ചു

 


കോഴിക്കോട്:

പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവിറക്കി. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ 8 മണിക്കൂറായി നിജപ്പെടുത്തി. 

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ്  3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചു. എല്ലാ തൊഴില്‍ ഉടമകളും കരാറുകാരും ജോലിസമയം പുനക്രമീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.