അലൻ ഐമന് സ്വീകരണം നൽകി
താമരശ്ശേരി:
അസാമന്യ കഴിവുകൾ പ്രകടിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കാരുണ്യതീരം വിദ്യാർത്ഥി അലൻ ഐമന് ഹെൽത്ത് കെയർ ഫൗണ്ടേഷൻ നൽകിയ സ്വീകരണം നൽകി.
ചടങ്ങ് ഉദ്ഘാടനം ഡോ.എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. കാരുണ്യതീരത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്ന് എം.കെ.മുനീർ എം.എൽ.എ. പറഞ്ഞു.
കാരുണ്യതീരം കാമ്പസിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 20 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽ നിന്ന് നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷനായിരുന്നു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സന്തോഷ്, കാരുണ്യതീരം പി.ടി.എ. വൈസ് പ്രസിഡന്റ് ജയരാജൻ, അബ്ദുറഹിമാൻ കേളോത്ത്, ഡോ: ബഷീർ പൂനൂർ, രാജൻ ബാലുശ്ശേരി, ഡോ: സഫ്ന, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ: ജോസഫ് മാത്യു , ഹാഫിസ് താമരശ്ശേരി, ഹാരിസ് അമ്പായത്തോട്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ, കാരുണ്യതീരം പ്രിൻസിപ്പൽ സി.കെ.ലുംതാസ് ,എച്ച്.സി.എഫ്. സെക്രട്ടറി എ. മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു.
4 വയസ്സ് പ്രായം മാത്രമുള്ള താമരശ്ശേരി സ്വദേശിയായ അലൻ 75% ഭിന്നശേഷിക്കാരനാണ് ( റെസിബൽ പാൾസി). പരിമിതികളെല്ലാം മറന്നുകൊണ്ട് മുൻ പരിജയമില്ലാത്ത 28 രജ്യങ്ങൾ അതിന്റെ തലസ്ഥാനങ്ങൾ, 26 സംസ്ഥാനങ്ങൾ അതിന്റെ തലസ്ഥാനങ്ങൾ, 46 ലോക നേതാക്കൾ, 40 പഴവര്‍ഗങൾ, 30 പച്ചക്കറികൾ, 25 വഹനങ്ങൾ, 11 നിറങൾ, 15 കടൽ ജീവികൾ, 31 മൃഗങ്ങൾ, 33 പക്ഷികൾ എന്നിവ തിരിച്ചറഞ്ഞതിലാണ് അലൻ ആദരവ് ലഭിച്ചത്.
കുട്ടിയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ട് കുട്ടിയെ തോളിലേറ്റി ചികിത്സക്കും,പരിശീലനത്തിനും മുന്നിട്ടിറങ്ങിയ ഉമ്മ ജെസ്നയുടെ നിശ്ചയദാർഢ്യം ഈ നേട്ടത്തിൽ എടുത്തു പറയേണ്ടതാണ്.
അലന്റെ കഴിവുകൾ കണ്ടെത്തിയ കാരുണ്യതീരം ഏർലി ഇന്റെർവെൻഷൻ സെന്ററിലെ തെറാപ്പിസ്റ്റ്മാരായ അൻഷിദ ബക്കർ, അർഷിയ, എന്നിവരും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് വഴി തെളിയിച്ച കാരുണ്യതീരം സ്റ്റാഫ് അംഗങ്ങൾക്കും ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി.