About

News Now

കൊടുവള്ളിയിൽ രണ്ട് പ്രവൃത്തികൾക്ക് ഭരണാനുമതി

 

കൊടുവള്ളി: 

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കരിവില്ലിക്കാവ് അംഗനവാടി കെട്ടിടം നിർമ്മാണത്തിന് 25 ലക്ഷം രൂപയുടെയും സൗത്ത് കൊടുവള്ളിയിലെ ഹെൽത്ത് & ഫാമിലി വെൽഫെയർ സബ് സെന്റർ (ആരോഗ്യ കുടുംബ ക്ഷേമ ഉപകേന്ദ്രം)  നിർമ്മാണത്തിന് 49 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭ്യമായതായി ഡോ:എം.കെ മുനീർ എം.എൽ.എ അറിയിച്ചു. സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് രണ്ട് പ്രവൃത്തികളും ആരംഭിക്കുമെന്നും കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.