വിവാഹദിവസം വധു മരിച്ചനിലയിൽ
കോഴിക്കോട്:
വിവാഹദിവസം വധുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ(30)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുളിക്കാനായി മുറിയിൽക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ബന്ധുക്കൾ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ് മേഘ. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നു.
മേഘയുടെ വീട്ടില്‍ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കുകയായിരുന്നു. മണ്ഡപത്തില്‍ അലങ്കാരങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം.
അമ്മ: സുനില. സഹോദരൻ: ആകാശ്. മെഡിക്കൽ കോളേജ് എ.സി.പി. കെ.സുദർശൻ, ചേവായൂർ സ്റ്റേഷൻ ഓഫീസർ പി. ചന്ദ്രബാബു എന്നിവർ സ്ഥലത്തെത്തി. ചേവായൂർ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
അന്വേഷണത്തിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ്.