About

News Now

കരിഞ്ചോലയിലെ 20 കുടുംബങ്ങളുടെ വീടുകളുടെ താക്കോല്‍ദാനം നാളെ

 

താമരശേരി: 

കട്ടിപ്പാറ  കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായ 20 കുടുംബങ്ങളുടെ പുനരധിവാസത്തിനായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ(ശനി) വൈകുന്നേരം നാലിന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് പുനരധിവാസ കമ്മറ്റി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ കാരാട്ട് റസ്സാഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കട്ടിപ്പാറ കരിഞ്ചോല പുനരധിവാസ കമ്മറ്റിയുടെ ശ്രമ ഫലമായി എന്റര്‍പ്രണര്‍ ഓര്‍ഗനൈസേഷന്‍ കേരളയും, ജെ.കെ സിമന്റ്‌സുമാണ് വീടു നിര്‍മ്മിച്ചത്.  രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് 20 വീടുകളുടെ പണി പൂര്‍ത്തീകരിച്ചത്. ജീവന്‍ നഷ്ടപ്പെട്ട 14 പേരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ വീതവും ,വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം വീതവും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ദുരിത ബാധിതതര്‍ക്ക് കേരള മുസ് ലിം ജമാഅത്ത് 10 വീടുകളും, ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ പീപ്പിള്‍ സ് ഫൗണ്ടേഷന്‍ അഞ്ച് വീടുകളും,എന്‍.എസ്.എസ് രണ്ട് വീടുകളും,സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഒരുവീടും നിര്‍മ്മിച്ചു നല്‍കി.ഇതിനു പുറമെ സമസ്തയും വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഡോ: എം.കെ മുനീര്‍ എം.എല്‍എ ചടങ്ങിൽ അധ്യക്ഷനാവും.