About

News Now

കോഴിക്കോട് ജില്ലയിൽ39പേര്‍ക്ക് കോവിഡ്:61പേർക്ക് രോഗമുക്തി

 

കോഴിക്കോട് ജില്ലയില്‍ ഇന്ന് 39 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 35 പേർക്ക്  സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും  രോഗം സ്ഥിരീകരിച്ചു. 2,035 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 61 പേര്‍കൂടി രോഗമുക്തി നേടി. നിലവിൽ 267 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.