About

News Now

ആഭ്യന്തര വൈദ്യുതി ഉപഭോഗം കുറയ്ക്കാനും സൗരോർജ്ജ പദ്ധതികൾ പ്രയോജനപ്പെടുത്താനും തയ്യാറാവണമെന്ന് വൈദ്യുതി മന്ത്രി

 

താമരശ്ശേരി: 

ആഭ്യന്തര വൈദ്യുതി ഉപഭോഗം കുറയ്ക്കാനും കാർഷിക വൃത്തിയ്ക്കുൾപ്പെടെ സൗരോർജ്ജ പദ്ധതികൾ പ്രയോജനപ്പെടുത്താനും നാം തയ്യാറാവണമെന്ന് സംസ്ഥാനവൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ കെട്ടിട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 അടിവാരം സബ്‌സ്റ്റേഷനുള്ള സ്ഥലമെടുപ്പ് എത്രയും വേഗം പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വന്തമായ ഓഫീസ് കെട്ടിടം യാഥാർത്ഥ്യമാവുന്നതോടെ പുതുപ്പാടി സെക്ഷൻ ഓഫീസിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ എല്ലാ അപര്യാപ്തതയും പരിമിതികളും മാറും.. നിർമ്മാണം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുവാൻ ഉദ്യോഗസ്ഥർക്ക്  മന്ത്രി കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. പുതുപ്പാടി സെന്റ് ജോർജ്ജ് പള്ളി പാരിഷ്ഹാളിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രിയ്ക്ക് വേണ്ടി സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐ.ടി.ഡയറക്ടർ എസ്. രാജ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.ബി. അശോക് സ്വാഗതഭാഷണം നടത്തി. വാർഡ് മെമ്പർ ഉഷ വിനോദ്, ടി.എം.പൗലോസ്, പി.കെ.ഷൈജൽ, കെ.വി.സെബാസ്റ്റിയൻ, അംബുലാജ് കളാശ്ശേരി, അമ്പുടു ഗഫൂർ എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി ഉത്തരമേഖല ചീഫ് എഞ്ചിനീയർ ടി.എസ്. സന്തോഷ് കുമാർ നന്ദി പറഞ്ഞു.