പുതുപ്പാടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് കെട്ടിട നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച
താമരശേരി:
കെ.എസ് ഇ.ബി പുതുപ്പാടി സെക്ഷന്‍ ഓഫിസിനു പുതുതായി നിര്‍മ്മിക്കുന്ന കെട്ടടത്തിന്റെ നിര്‍മ്മാണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 നു വകുപ്പ് മന്ത്രി കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യും. മലയോര മേഖലയിലെ കട്ടിപ്പാറ, പുതുപ്പാടി, ഈങ്ങാപ്പുഴ, കൈതപ്പൊയില്‍, അടിവാരം, ചമല്‍, തുടങ്ങിയ പ്രദേശങ്ങളലിലെ 20000 ത്തോളം ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ഓഫിസ് സൗകര്യക്കുറവ് ഏറെ പ്രയാസം സഷ്ടിക്കുന്നതിനു പരിഹാരമായാണ് പുതിയ കെട്ടട നിരമ്മാണം.ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റ് പുതുപ്പാടിയിലെ 40 സെന്റ് സ്ഥലത്താണ് കെട്ടടമുയരുക.ലിന്റോ ജോസഫ് അധ്യക്ഷനാവും.വയനാട് എം.പി രാഹൂല്‍ ഗാന്ധി മുഖ്യ പ്രഭാഷണം നടത്തുമെന്നും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് കെ.എസ്.ഇ.ബി. അസിസ്റ്റൻറ് എൻജനിയർമാരും സ്വാഗതസംഘം ഭാരവാഹികളുമായ എ സജിത്ത് കുമാര്‍, ഒ പുഷ്പന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു