കെ റെയിലിനെതിരെ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് പുതുപ്പാടി മട്ടിക്കുന്നില്‍ മാവോവാദി പോസ്റ്ററുകള്‍
പുതുപ്പാടി:
കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് പുതുപ്പാടി മട്ടിക്കുന്നില്‍ മാവോവാദി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മട്ടിക്കുന്നിലെ ബസ്‌റ്റോറ്റിപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോവാദി സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്.
കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി – പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്റര്‍ ആഹ്വാനം ചെയ്യുന്നത്
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബി ജെ പി- സി പി എം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നത്.
ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണം. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ട് നല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി പിണറായി കൂട്ടുകെട്ടാണ് സില്‍വര്‍ ലൈന്‍ എന്നും പോസ്റ്ററുകളിൽ കുറ്റപ്പെടുത്തുന്നത്. മുൻപും മാവോവാദി സാന്നിധ്യം ഉണ്ടായ പ്രദേശമാണ് മട്ടിക്കുന്ന്.